HomeNewsPoliticsയൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ഐക്യയാത്ര സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ഐക്യയാത്ര സംഘടിപ്പിച്ചു

congress-yatra-valanchery

യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ഐക്യയാത്ര സംഘടിപ്പിച്ചു

വളാഞ്ചേരി:തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ടമല്ല എന്ന മുദ്യാവാക്യമുയർത്തി വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുനൈറ്റഡ് ഇന്ത്യ എന്ന പേരിൽ ഐക്യ യാത്ര സംഘടിപ്പിച്ചു. അബുദാബിപ്പടിയിൽ നിന്നും ആരംഭിച്ച യാത്രക്ക് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസി: ഷാജി പച്ചീരി മണ്ഡലം പ്രസി: നൗഫൽ പാലാക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസി: മുജീബ് കൊളക്കാട്, മണ്ഡലം പ്രസി: പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
congress-yatra-valanchery
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന:സെക്രട്ടറി മുഹമ്മദ്‌ പാറയിൽ, അസംബ്ലി പ്രസി: ഷബാബ് വക്കരത്ത്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് കൗൺസിലർമാരായ ഷൈലജ ,സുബിതാ രാജൻ, ദീപ്തി ശൈലേഷ്, തുടങ്ങിയവർ നേതൃത്വം നൽകി. ഐക്യയാത്ര വളാഞ്ചേരി ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കോട്ടക്കൽ നിയോജക മണ്ഡലം ചെയർമാൻ വി.മധുസൂതനൻ ഉദ്ഘാടനം ചെയ്തു. നൗഫൽ പാലാറ ആദ്യക്ഷം വഹിച്ചു. മുഹമ്മദ് പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. പറശ്ശേരി അസൈനാർ, കെ.വി.ഉണ്ണികൃഷ്ണൻ, സുനിൽ, ഹാഷിം ജമാൻ,അസ്ഹറുദീൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!