സമരങ്ങളെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്
കോട്ടക്കൽ:യൂത്ത് കോൺഗ്രസ് സമരങ്ങളെ പോലീസ് അടിച്ചൊതുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ ജില്ലാ പ്രസിഡന്റ് അടക്കം നിരവധി പ്രവർത്തകർക്ക് ഗുരുതമായ പരിക്കുകൾ സംഭവിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലയിൽ ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായാണ് ഇന്ന് കോട്ടക്കലിൽ മാർച്ച് നടന്നത്. കെപിസിസി മെമ്പർ പി. ഇഫ്തികാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, മുഹമ്മദ് പാറയിൽ, തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് ബുഷ്‌റുദ്ധീൻ തടത്തിൽ, നാസർ കെ തെന്നല, നിഷാന്ത് എടരിക്കോട്, വിനു പുല്ലാനൂർ, ആദിൽ കെ കെ ബി, പ്രദീപ് കോട്ടക്കൽ, സുഭാഷ് കോട്ടക്കൽ, സുധീഷ്, നൗഫൽ ഏരിയാടൻ, മുബാറക് കോട്ടക്കൽ, സേതുമാധവൻ കോട്ടക്കൽ, ജാസിർ പതിയിൽ, ബഷീർ മാവണ്ടിയൂർ തുടങ്ങിയവർ പങ്കെടുത്തു. സലാം പാഴുർ, മനോജ്, സബീഹ്, അമീൻ, ശരത്, യാസീൻ, സൽമാൻ, ബഷീർ വി പി, ഫൈസൽ മാളിയേക്കൽ, രഞ്ജിത്ത്, സുധീഷ്, താഹിർ, ജിത്തു, എന്നിവർ സമരത്തിന് നേത്രത്വം കൊടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here