മാറാക്കരയിലെ രോഗികൾക്ക് ആശ്രയമായി മൊബൈൽ ക്ലിനിക്കുമായി യൂത്ത് കോൺഗ്രസ്
മാറാക്കര: യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൊബൈൽ ക്ലിനിക് സേവനം ആരംഭിച്ചു. ലോക്ക് ഡൌൺ നിയന്ത്രണം മൂലം പുറത്തിറങ്ങാൻ കഴിയാത്ത കിടപ്പ് രോഗികൾക്കും ജീവിത ശൈലി രോഗമുള്ളവർക്കും അവരവരുടെ വീട്ടു പടിക്കൽ എത്തിയാണ് യൂത്ത് കോൺഗ്രസ് വൈദ്യ സഹായം നൽകുന്നത്. ബി.എസ്.സി നഴ്സിംഗ് ബിരുദധാരി കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാടിന്റെ നേതൃത്വത്തിലാണ് മെഡി കെയർ മൊബൈൽ ക്ലിനിക് എന്ന ഈ പദ്ധതി യൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്നത്.
ഡോക്ടർ, നേഴ്സ്, ലാബ് ടെക്‌നിഷ്യൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് മൊബൈൽ ക്ലിനിക് വഴി സേവനം നടത്തുന്നത്. ഡോക്ടർ നിർദേശിക്കുന്നവർക്ക് സൗജന്യ മരുന്നും, ലാബ് പരിശോധനകളും നൽകുമെന്ന് ഉമറലി കരേക്കാട് അറിയിച്ചു. ഡോ ജാസിം ഹുസൈൻ, ഡോ അൻസൽ എന്നിവർ വിവിധ ദിവസങ്ങളിലായി മൊബൈൽ ക്ലിനിക്കിൽ സേവനം നടത്തും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here