മേച്ചേരിപ്പറമ്പ് കൈതക്കടവിൽ തടയണ നിർമിക്കാൻ നടപടി വേണം:യൂത്ത് കോൺഗ്രസ്
വളാഞ്ചേരി ∙ തൂതപ്പുഴയോരത്തെ ജലവറുതിക്കു പരിഹാരമുണ്ടാക്കാനായി മേച്ചേരിപ്പറമ്പ് കൈതക്കടവിൽ തടയണ നിർമിക്കാൻ നടപടി വേണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഇരിമ്പിളിയം ത്വരിത ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പിങ് നടക്കുന്നത് ഇടിയറക്കടവിൽനിന്നാണ്. തടയണയുണ്ടെങ്കിൽ മാത്രമേ വിതരണത്തിനാവശ്യമായ ജലസംഭരണം നടത്താനാകൂ. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പു നൽകി. ഇതുമായി ബന്ധപ്പെട്ട നിവേദനവും പഞ്ചായത്ത് അധികൃതർക്കു സമർപ്പിച്ചു. വിനു പുല്ലാനൂർ, കെ.ടി.മൊയതു, വി.മഞ്ജുള, യൂസഫ്, വേലായുധൻ അംബാൾ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here