വളാഞ്ചേരി കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി:ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 15 കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് നേതാവ് കെ വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ,കൗൺസിലർ സുബിത രാജൻ, ഷാഫി കെ കെ,ബൈജു പി, ഷമീർ പി, അസറുദ്ധീൻ, റിയാസ് മോൻ,ഹിജാസ്, രമേശ്, ഹാരിഫ്,റംഷാദ്, സുന്ദരൻ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here