HomeNewsPublic Issueകുറ്റിപ്പുറത്ത് അവശ്യ ട്രെയിനുകൾക്ക് സ്റ്റോപ് അനുവധിക്കണം; ഡി.ആർ.എമ്മിന് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറത്ത് അവശ്യ ട്രെയിനുകൾക്ക് സ്റ്റോപ് അനുവധിക്കണം; ഡി.ആർ.എമ്മിന് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

youth-congress-drm-kuttippuram

കുറ്റിപ്പുറത്ത് അവശ്യ ട്രെയിനുകൾക്ക് സ്റ്റോപ് അനുവധിക്കണം; ഡി.ആർ.എമ്മിന് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം: ജില്ലയിലെ സുപ്രധാന റെയിൽവേ സ്റ്റേഷനായ കുറ്റിപ്പുറത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം നൽകി. ഈ ആവശ്യം ഉന്നയിച്ച് നടത്തിയ മെഗാ സിഗ്നേച്ചർ ക്യാമ്പയിനിലൂടെ ശേഖരിച്ച അയ്യായിരത്തോളം ആളുകളുടെ ഒപ്പുകളും നിവേദനത്തിന്റെ കൂടെ സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി സൽമാൻ ഷറഫ്, യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡൻ്റ് ബാസിൽ.വി.പി, യൂത്ത് കെയർ കോട്ടക്കൽ നിയോജക മണ്ഡലം കോഡിനേറ്റർ സലാം പാഴൂർ,മുഹമ്മദ് പാണ്ടികശാല തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ കെ.അനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോയമ്പത്തൂർ മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ്, ചെന്നൈ മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തുടങ്ങിയ ഹ്രസ്വദൂര – ദീർഘദൂര ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!