സ്വർണ്ണക്കടത്ത് കേസ്; വളാഞ്ചേരിയിൽ ലുക്കൌട്ട് നോട്ടീസ് പതിച്ച് യൂത്ത് കോൺഗ്രസ്-വീഡിയോ
വളാഞ്ചേരി: സ്വർണ കടത്തു കേസിൽ പോലീസ് തിരയുന്ന സ്വപ്ന എന്ന യുവതിയെ ഉടനെ കണ്ടെത്താൻ വേണ്ടി യൂത്ത് കോൺഗ്രസ് നിയമസഭ കമ്മറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി ടൗണിൽ പൊതുസ്ഥലങ്ങളിൽ സ്വപ്നയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച പരിപാടി ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉത്ഘാടനം നിർവഹിച്ചു. വിനു പുല്ലാനൂർ, രാജേഷ് കാർത്തല എന്നിവർ സംസാരിച്ചു. മുത്തു പി.നൗഫൽ പാലാറ, അമീർ മുണ്ടക്കാട്ടിൽ, ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, സബീഹ് പി കെ, ശരത് കെനോക്കി, റംഷാദ് വളാഞ്ചേരി, സൽമാൻ ഷറഫ്, ഷമീർ, ജിത്തു, എന്നിവർ പ്രതിഷേധത്തിന് നേത്ര്വതം കൊടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here