HomeNewsPoliticsപ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കാടാമ്പുഴയിൽ കടലാസ്‌വിമാനം പറത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കാടാമ്പുഴയിൽ കടലാസ്‌വിമാനം പറത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

marakkara-paper-planes

പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കാടാമ്പുഴയിൽ കടലാസ്‌വിമാനം പറത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാറാക്കര: ഗൾഫിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സർക്കാർ കോവിഡ് -19 പരിശോധന നിർബന്ധമാക്കിയതിലും പ്രവാസികൾക്കായി ഒരു വിമാനംപോലും ചാർട്ട് ചെയ്യാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാടാമ്പുഴയിൽ കടലാസ്‌‌വിമാനങ്ങൾ പറത്തി പ്രതിഷേധിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ഉമറലി കരേക്കാട് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷഫീഖ്, കെ.പി. സുരേന്ദ്രൻ, ബഷീർ പള്ളിയാലിൽ, മണി ചേരുങ്ങൽ, ജാസിർ പതിയിൽ, മുത്തു ഏർക്കര, മനാഫ് എ.സി. നിരപ്പ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!