സ്ഥാപക ദിനത്തിൽ പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ്
ഇരിമ്പിളിയം: യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജീവനി പാലിയേറ്റീവിന് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. കൊടുമുടി യിൽ വച്ച് സംഘടിപ്പിച്ച സാന്ത്വന സ്പർശം എന്ന പരിപാടി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി Dr പി.സരിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ് മങ്കേരി അദ്ധ്യക്ഷത വഹിച്ചു. DCC ജന.സെക്രട്ടറി പി.സി.എ.നൂർ, ബ്ലോക്ക് ഭാരവാഹികളായ അബ്ദു റഹിമാൻ മാസ്റ്റർ, കെ മുരളീധരൻ, എ പി നാരായണൻ, കരുണകുമാർ, വിനു പുല്ലാനൂർ, മണ്ഡലം പ്രസിഡൻ്റ് പി സുധീർ, ഷഹനാസ്.പി.ടി, ഹക്കിം വെണ്ടല്ലൂർ, ബാവ മാഷ്, നൗഷാദ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. ജീവനി പാലിയേറ്റീവിനു വേണ്ടി ലത്തീഫ് കൊടുമുടി, മുഹമ്മദ് കെ .പി, ബാവ കൊടുമുടി, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഫാസിൽ പി സമദ്, ബിജു മങ്കേരി, മഹേഷ് ഗീത, ശരത് മേനോക്കി, ഗഫൂർ കൊടുമുടി, സുഭാഷ്, മണികണ്ഠൻ മോസ്കോ, സിദ്ധാർത്ഥ് മങ്കേരി, റഫീഖ്, ഷിഹാബ്, എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here