കെ റെയിൽ; വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി : പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ കേരളത്തെ രണ്ടായി കീറിമുറിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹ്‌നാസ് പാലക്കൽ ഉദ്ഘാടനം ചെയ്യ്തു. കേരളത്തെ കീറി മുറിക്കുന്ന കെ റെയിൽ പദ്ധതിയിലൂടെ വൻ തുക കമ്മിഷൻ പറ്റാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഭൂമി നഷ്ടപെടുന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല കെ റെയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്നത്, ഭാവി തലമുറയെ വരെ കടക്കെണിയിലാക്കുന്ന വലിയ പാരിസ്ഥിതീക ആഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതി ആയത് കൊണ്ടാണ് കോൺഗ്രസ് ഇതിനെ എതിർക്കുന്നത്, മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങൾക്ക് ശാസ്ത്രീയ വിശകലനം നൽകിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകൾ വരെ ഈ പദ്ധതിക്ക് എതിരാണ്. പ്രധിഷേധങ്ങൾ കണ്ണ് തുറന്ന് കാണാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, വിനു പുല്ലാനൂർ, അനുഷ സ്ലീമോവ്, അനീഷ് പേരശ്ശനൂർ, രഞ്ജിത്ത് എടയൂർ, ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, നൗഫൽ പാലാറ, മുസ്തഫ പുഴനമ്പ്രം, ബഷീർ മാവണ്ടിയൂർ, ബിനീഷ് മങ്കേരി, അസറുദ്ധീൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. സൽമാൻ ഷറഫ്, അജ്മൽ, മുഹമ്മദ്ക്കുട്ടി, ശരത് എസ് മെനോക്കി, യാസീൻ കോട്ടപ്പുറം, അമീർ ബാബു. കെ ടി ബാപ്പു, മുസ്തഫ പാറമ്മൽ, ജിത്തു, ഷമീർ, ഹിജാസ്, രമേശ്, യാസീൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here