ദേവികയുടെ സഹോദരങ്ങളുടെ പഠനം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും
ഇരിമ്പിളിയം: തീകൊളുത്തി ആത്മഹത്യചെയ്ത ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ദേവികയുടെ സഹോദരങ്ങളുടെ തുടർന്നുള്ള പഠനച്ചെലവുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു. ദേവികയുടെ വീട്ടിലെത്തി രക്ഷിതാക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു എം.എൽ.എയുടെ പ്രഖ്യാപനം.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, വി.ടി. ബൽറാം എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ. കരീം, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ പി.ടി. അജയ്‌മോഹൻ, മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ തുടങ്ങി നിരവധി പ്രമുഖർ വീട്ടിലെത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here