എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു
എടയൂർ: എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. എടയൂർ വായനശാലയിൽ താമസിക്കുന്ന കരടിക്കുന്ന് മണികണ്ഠൻ്റെ മകൻ രാഹുൽ എന്ന മണി(24)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. പ്രദേശത്തെ ഏറ്റവും വലിയ കുളമാണ് എടയൂർ മണ്ണത്തുപറമ്പിലെ ഒടുങ്ങാട്ടുകുളം. വിസ്തൃതിയേറിയ കുളത്തിൻ്റെ മറുകരയിൽ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് യുവാവ് താഴേക്ക് പോകുകയായിരുന്നു എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും സ്ഥലത്തെത്തിയ നാട്ടുകാരും പറഞ്ഞു. നാട്ടുകാർ മുങ്ങിയെടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. വളാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. മാതാവ്: മയങ്ങനാലുക്കൽ ശാന്ത. സഹോദരങ്ങൾ: അക്ഷയ്, രൊഹിത്ത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here