കൊപ്പത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊപ്പം:കൊപ്പം-വളാഞ്ചേരി പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രികനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു.കൊപ്പം വളാഞ്ചേരി പാതയിൽ കൊപ്പം പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം നടന്നത്.തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി കൈപ്പപറമ്പില്‍ മുഹമ്മദ് ജാഷിര്‍ ആണ് മരിച്ചത്. വ്യാഴം 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ലോറി യുവാവിൻ്റെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here