എടയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടു കുളവും പരിസരവും ശുചീകരിച്ചു
എടയൂർ: പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ശുചീകരണ ദിനമായി ആചരിച്ചു. എടയൂർ മണ്ണത്ത് പറമ്പ് ഒടുങ്ങാട്ടു കുളത്തിൽ സാമൂഹ്യ ദ്രോഹികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കുളത്തിൽ നിന്ന് വാരിയും കാട് മൂടിയ പരിസരം ശുചീകരിച്ചുമാണ് യൂത്ത് ലീഗ് ഈ ദിനം ആചരിച്ചത്. പരിപാടി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് വി.പി അദ്ധ്യക്ഷനായി. മൊയ്തു എടയൂർ, എ.പി അസീസ്, പി.ശരീഫ് മാസ്റ്റർ, മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ എൻ.ടി ശിഹാബ്, ടി.കെ ജംഷീദ്, എം.പി ഇബ്രാഹിം മാസ്റ്റർ, എസ്.ടി.യു നേതാവ് പോക്കർ മുളക്കൽ, യൂത്ത്ലീഗ് സെക്രട്ടറി മുനീർ സി.സി, മജീദ് വാഴക്കോടൻ, മെമ്പർമാരായ നൗഷാദ് കെ.ടി, പി.ടി അയ്യൂബ്, ലുബി റഷീദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ നവാസ് ഫൈസി, ഹാരിസ്.പി.ടി, റഫീഖ്.എം, കബീർ.സി, അൻവർ എം.കെ, ഹാരിസ്.എൻ.ടി, മുത്തു കെ.ഇ.ടി, ജംഷീദ് എം.ടി, ആബിദ്. എം.സി, മുനീർ.എം.സി, ജാബിർ എം.സി തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here