ഇന്ധന വില വർധന; മൂന്നാക്കലിൽ വിളംബരസമരം സംഘടിപ്പിച്ച് യൂത്ത് ലീഗ്
എടയൂർ:ഇന്ധനവിലയിലെ കേന്ദ്ര സംസ്ഥാ നികുതികൾക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ വിളംബര സമരം പൂക്കാട്ടിരി മൂന്നാക്കൽ പെട്രോൾ പമ്പിനു മുന്നിൽ വച്ച് നടന്നു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി ജംഷീദ് ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് സെക്രട്ടറി മുനീർ മാസ്റ്റർ സ്വാഗതവും പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡൻറ് ശിഹാബ് എൻ.ടി പഞ്ചായത്ത് യൂത്ത് ലീഗ് ലീഗ് ഭാരവാഹികളായ മജീദ് വി,കബീർ മാവണ്ടിയൂർ, നവാസ് ഫൈസി, ഹാരിസ് പി.ടി, ഹാരിസ് അത്തിപ്പറ്റ, റഫീഖ് എടയൂർ, വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here