മാറാക്കരയിൽ വ്യാപാരി ഐക്യദാർഢ്യസമരം നടത്തി യൂത്ത് ലീഗ്
:അശാസ്ത്രീയ ലോക്ഡൗൺ മൂലം ജീവിതം വഴി മുട്ടിയ വ്യാപാരികളെ രക്ഷിക്കുക,എല്ലാ ദിവസങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കുക, അശാസ്ത്രീയ ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത്
കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരി ഐക്യദാര്‍ഢ്യ സമരം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം സംഘടിപ്പിച്ചത്. എ.സി നിരപ്പിലുള്ള മാറാക്കര വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ.പി.അബ്ദു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞി മുഹമ്മദ്, പഞ്ചായത്ത് മെമ്പർ കുട്ടൻ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് , ഭാരവാഹികളായ ശിഹാബ് മങ്ങാടൻ, സിയാദ് എൻ, സിദ്ദീഖ് കരിങ്കപ്പാറ, എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി റാഷിദ് പി.ടി
വി.ടി ഹബീബ് തങ്ങൾ, റഷീദ് കരിപ്പായി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here