വളാഞ്ചേരിയിൽ ആവശ്യസാധനങ്ങൾക്ക് അമിതവില; നഗരസഭയുടെ ഇടപെടലാവശ്യപ്പെട്ട് യൂത്ത് ലീഗ് നിവേദനം നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളിൽ കൊറോണയുടെ പശ്ചാത്തലത്തിൽ പച്ചക്കറി പോലുള്ള ആവശ്യസാധനങ്ങൾക്ക് അമിതവില ഈടാകുന്നുണ്ടെന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ മുൻസിപ്പാലിറ്റി അടിയന്തിര ഇടപെടലുകൾ നടത്തി ദിവസവും സാധനങ്ങളുടെ വില നിലവാര പട്ടിക പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ കടകളിൽ പ്രദർശിപ്പിക്കുകയും, വില സാഹചര്യങ്ങൾക്ക് അനുസരിച്ചു കൂട്ടുന്നത് ഒഴിവാക്കാൻ വേണ്ട കർശന നിർദ്ദേശങ്ങൾ മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒരു മാസത്തെ വാടക നിയമങ്ങൾക്ക് അനുസൃതമായി ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നിവേധനം നഗരസഭ ചെയർപെഴ്സൺ/സെക്രട്ടറി എന്നിവർക്ക് കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here