ദുരിതകാലത്ത് സഹായമേകാൻ‘പൊതിച്ചോർ പദ്ധതി’യുമായി എടയൂർ പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ്
എടയൂർ: കോവിഡ് രോഗവ്യാപനത്തിൽ പ്രയാസപ്പെടുന്നവർക്ക് പൊതിച്ചോർ നൽകി യൂത്ത്‌ലീഗ് പ്രവർത്തകർ. കൺടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് എടയൂർ പഞ്ചായത്തിലെ ക്വാർട്ടേഴ്‌സുകളിലും വീടുകളിലും പ്രയാസത്തിൽ കഴിയുന്നവർക്കും അതിഥിത്തൊഴിലാളികൾക്കുമാണ് യൂത്ത് ലീഗ് പ്രവർത്തകർ പൊതിച്ചോർ എത്തിച്ചുനൽകി ആശ്വാസമേകുന്നത്.
എടയൂർ പഞ്ചായത്ത് മുസ്‍ലിം യൂത്ത്‌ലീഗ് ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി എടയൂർ വി.പി ഓഡിറ്റോറിയത്തിന്റെ അടുക്കളയുടെ താക്കോൽ മാനേജർ വി.പി. സുനിൽ ബാബു പഞ്ചായത്ത് മുസ്‍ലിംലീഗ് പ്രസിഡന്റ് മൊയ്തു എടയൂരിന് കൈമാറി. സംരംഭത്തിന്റെ വിജയത്തിനായി ഹനീഫ നമ്പൂതിരിപ്പടി തന്റെ വാഹനം സൗജന്യമായി വിട്ടുനൽകിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, നിഷാദ് മൊയ്തു, മുസ്തഫ, റഷീദ് കിഴിശേരി തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here