മാറാക്കര പഞ്ചായത്തിൽ യൂത്ത് ലീഗ് യൂണിറ്റ് സംഗമങ്ങൾ തുടങ്ങി
മാറാക്കര: മുസ്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സംഗമങ്ങൾ മാറാക്കര പഞ്ചായത്തിൽ തുടങ്ങി. മരുതിൻചിറ യൂണിറ്റ് സംഘടിപ്പിച്ച സംഗമത്തിൽ നൂറോളം പേർ പങ്കെടുത്തു. എ.പി. മൊയ്തീൻകുട്ടി പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ ഉദ്ഘാടനം ചെയ്തു. അമീർ കാരക്കാടൻ അധ്യക്ഷത വഹിച്ചു. ലുഖ്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ തുറക്കൽ, ഒ.കെ. സുബൈർ, എ.പി. അബ്ദു, ഒ.കെ. കുഞ്ഞിപ്പ, മുസ്തഫ തടത്തിൽ, പി.പി. ഹംസക്കുട്ടി ഹാജി, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, ശിഹാബ് മങ്ങാടൻ, എൻ. സിയാദ്, ഫഹദ് കരേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ഷൂട്ടൗട്ട് മത്സരങ്ങൾ നിയന്ത്രിച്ചവർക്ക് എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here