HomeNewsPoliticsമുണ്ടുപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടി യൂത്ത്‌ ലീഗ് പ്രതിഷേധം

മുണ്ടുപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടി യൂത്ത്‌ ലീഗ് പ്രതിഷേധം

youth-league-beaverage-malappuram

മുണ്ടുപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടി യൂത്ത്‌ ലീഗ് പ്രതിഷേധം

മലപ്പുറം: ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ തടസ്സപ്പെടുത്തിയും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചും ആരാധനാലയങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്തിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ കാറ്റില്‍പറത്തി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന മദ്യശാലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഇരട്ടനീതിക്കെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് സമരം. മലപ്പുറം മുനിസിപ്പല്‍ മുസ്‌ലിംയൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ മുണ്ടുപറമ്പ് ബൈപ്പാസിലെ ബീവ്‌കോ വിദേശമദ്യശാല പൂട്ടിയാണ് യൂത്ത്‌ലീഗ് പ്രതിഷേധിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പ്രകടനമായെത്തിയ മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ബീവറേജ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. ശേഷം ബീവറേജ് ഔട്ട്‌ലെറ്റ് ഷെട്ടര്‍ താഴ്ത്തി പൂട്ടിട്ടു. തുടര്‍ന്ന് ബീവറേജിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്ക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസ് എത്തി നീക്കുകയായിരുന്നു.
youth-league-beaverage-malappuram
മലപ്പുറം മുനിസിപ്പല്‍ മുസ്‌ലിംയൂത്ത്‌ലീഗ് ബീവറേജ് അടപ്പിക്കല്‍ സമരം മുസ്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികളെയും പൊതുജനങ്ങളെയും വിശ്വാസികളെയും കോവിഡിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ മദ്യശാലകളിലെ നിയമലംഘനങ്ങള്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരങ്ങളുടെ തൊഴിലും ഉപജീവനവുമെല്ലാം നിലക്കുമ്പോഴും ബീവറേജുകളില്‍ നൂറുകണക്കിന് ആളുകളാണ് കൂട്ടംകൂടുന്നത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ വരെ ലാത്തികൊണ്ട് കൈകാര്യം ചെയ്യുന്ന പോലീസിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുസ്‌ലിംയൂത്ത് ലീഗ് വീണ്ടും രംഗത്തുവരുമെന്നും സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംയൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് സിപി സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, പികെ ബാവ, മലപ്പുറം മണ്ഡലം മുസ്‌ലിംയൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, റഷീദ് കാളമ്പാടി, സുഹൈല്‍ സാദ്, സദാദ് കാമ്പ്ര, സി.കെ അബ്ദുറഹിമാന്‍, വാജിദ് എസ്, റസാഖ് വാളന്‍, സജീര്‍ കളപ്പാടന്‍, സാലി മാടമ്പി, മുനീര്‍ വിടി, ഷബീബ് കുന്നുമ്മല്‍ നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!