പറപ്പൂർ സൊസൈറ്റി തട്ടിപ്പ്: യൂത്ത് ലീഗ് ബഹുജന മാർച്ച് ഇന്ന്
പറപ്പൂർ: സി.പി.എം നിയന്ത്രണത്തിൽ വീണാലാക്കൽ പ്രവർത്തിക്കുന്ന പറപ്പൂർ റൂറൽ സൊസൈറ്റിയിൽ നടന്ന നാല് കോടി തട്ടിപ്പിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഇന്ന് ബാങ്കിലേക്ക് മാർച്ച് നടത്തും. രണ്ടാഴ്ചയിലേറെയായി നടന്ന തട്ടിപ്പിൽ പാവപ്പെട്ട സ്ത്രീകളടക്കമുള്ളവരുടെ 5 കോടിയോളം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണ സമിതിക്കെതിരെ കേസ്സെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഡി.വൈ.എഫ്.ഐ നേതാവാണ് അറസ്റ്റിലായ യുവാവ്.
പഞ്ചായത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ധൂർത്തിനും ആഘോഷ പരിപാടികൾക്കും പാർട്ടി ഓഫീസുകൾ മോഡി പിടിപ്പിക്കാനും ഈ പണം ഉപയോഗപ്പെടുത്തിയതായി യൂത്ത് ലീഗ് ആരോപണം ഉന്നയിക്കുന്നു. പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് അവിശുദ്ധ ബന്ധത്തിന് നേതൃത്വം നൽകിയ മുൻ ജില്ലാ കമ്മറ്റി അംഗമാണ് സൊസൈറ്റി പ്രസിഡന്റ്. കോടികളുടെ തട്ടിപ്പിൽ സൊസൈറ്റിക്കും പാർട്ടിക്കും പങ്കുണ്ട്. സൊസൈറ്റി തട്ടിപ്പിൽ പാർട്ടിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് 10 മണിക്ക് ബാങ്കിലേക്ക് മാർച്ച് നടത്തും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. പ്രവർത്തകർ 9.30 ന് പറപ്പൂർ കുമൻ കല്ല് പാലത്തിന് സമീപം എത്തണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫ, സെക്രട്ടറി കെ.എം നിസാർ എന്നിവർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here