ലഹരിക്കെതിരെ ഈദ് ദിനത്തിൽ പ്രതിജ്ഞ എടുത്ത് വളാഞ്ചേരി അബുദാബിപടി കൂട്ടായ്മ
വളാഞ്ചേരി: ലഹരിക്കെതിരെ ഈദ് ദിനത്തിൽ പ്രതിജ്ഞ എടുത്ത് വളാഞ്ചേരി അബുദാബിപടി കൂട്ടായ്മ. ഈദ് നമസ്കാരത്തിനോടനുബന്ധിച്ച് നാട്ടിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചത്. ടി.പി അബാസ് മാസ്റ്റർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ടി.പി അബ്ദുള്ളക്കുട്ടി, ഹമീദ് പാണ്ടികശാല എന്നിവർ ലഹരിക്കെതിരെയുള്ള ബോധവത്കരണം നടത്തി. പരിപാടിയിൽ മുതിർന്നവരും കുട്ടികളുമടക്കം അമ്പതോളം പേർ അണിചേർന്നു..
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here