ജില്ലയിലെ മികച്ച യൂത്ത്ക്ലബ്ബുകൾക്ക് സംസ്ഥാന യുവജനക്ഷേമബോർഡ് സ്‌പോർട്‌സ് കിറ്റുകൾ വിതരണംചയ്തു
വളാഞ്ചേരി : ജില്ലയിലെ മികച്ച യൂത്ത്ക്ലബ്ബുകൾക്ക് സംസ്ഥാന യുവജനക്ഷേമബോർഡ് സ്‌പോർട്‌സ് കിറ്റുകൾ വിതരണംചയ്തു. വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ലബ്ബുകളെയും കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങൾ വിവിധമേഖലകളിൽ അടയാളപ്പെടുത്തിയ വൈസ് ചെയർമാൻ പി. ബിജുവിനെ ചടങ്ങിൽ അനുസ്മരിച്ചു. യുവജനക്ഷേമ ബോർഡ് അംഗം ശരീഫ് പാലോളി അധ്യക്ഷതവഹിച്ചു.

ജില്ലാ കോ-ഓർഡിനേറ്റർ കെ.പി. നജ്മുദ്ദീൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ.ജി. പ്രദീപ്കുമാർ, കോ-ഓർഡിനേറ്റർ മഹ്‌റൂഫ്, എം.എം. ജാഫർഖാൻ എന്നിവർ പങ്കെടുത്തു. 76 ക്ലബ്ബുകൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റുകൾ നൽകിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here