യുവകലാസാഹിതി സാംസ്കാരിക ജാഥ; വളാഞ്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ആസൂത്രിതവും ആപത്കരവുമായ നീക്കങ്ങളെ സാംസ്കാരിക ലോകം ഒറ്റക്കെട്ടായി ചെറുത്ത് നിൽക്കണമെന്ന് എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി പറഞ്ഞു. ദേശീയത – മാനവികത – ബഹുസ്വരത – എന്നീ ആശയങ്ങൾ മുൻനിർത്തി ജനുവരി 10 മുതൽ ജനുവരി 22 വരെ യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാ കൃഷ്ണൻ നയിക്കുന്ന സാംസ്കാരിക ജാഥക്ക് ജനുവരി 14 ന് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാഗത സംഘം രൂപവത്ക്കരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
വളാഞ്ചേരി എ.പി.ജെ അക്കാദമിയിൽ വെച്ച് നടന്ന യോഗത്തിൽ അനൂപ് മാവണ്ടിയൂർ അധ്യക്ഷത വഹിച്ചു. വെസ്റ്റേൺ പ്രഭാകരൻ, ടി.ടി. പ്രേമരാജൻ മാസ്റ്റർ , വി.പി.എം. സാലിഹ്, എം.പി.എ. ലത്തീഫ് , നാസർ ഇരിമ്പിളിയം, പ്രജീഷ് പള്ളിപ്പുറത്ത്, യുവ കലാ സാഹിതി ജില്ലാ പ്രസിഡണ്ട് സതീഷ് ചളിപ്പാടം, സെക്രട്ടറി സി.വി. അശോകൻ, എം.കെ. പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു. അഷറഫലി കാളിയത്ത് സ്വാഗതവും, രാധ കരുപറമ്പിൽ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here