HomeNewsWomenആതവനാട് പഞ്ചായത്തിൽ യുവതി ക്ലബ്ബ് രൂപീകരിച്ചു

ആതവനാട് പഞ്ചായത്തിൽ യുവതി ക്ലബ്ബ് രൂപീകരിച്ചു

avalidam-athavanad-panchayath

ആതവനാട് പഞ്ചായത്തിൽ യുവതി ക്ലബ്ബ് രൂപീകരിച്ചു

ആതവനാട്:സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുതിയ പദ്ധതിയായ യുവതി ക്ലബ്‌ “അവളിടം” ആതവനാട് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തിലെ യുവതികളെ സ്വയംപര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ക്ലബ്ബാണ് അവളിടം പഞ്ചായത്തിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതികൾ ക്ലബ്ബിന്റെ ഭാഗമാവും.
yuvathi-club-athavanad
ക്ലബ്ബ് രൂപീകരണ യോഗം പ്രസിഡന്റ്‌ ടി.പി സിനോബിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജാസിർ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ നാസർ പുളിക്കൽ, സക്കറിയ.എം.കെ, അസൂത്രണ സമിതി ഉപാധ്യക്ഷൻ റാഷിദ്‌ വെട്ടിച്ചിറ എന്നിവർ സംസാരിച്ചു. ചടങ്ങിന് യൂത്ത് കോർഡിനേറ്റർ ജലീൽ വലിയാട്ടിൽ സ്വാഗതവും അർഷ നന്ദിയും പറഞ്ഞു. യുവതി ക്ലബ്ബ് ഭാരവാഹികൾ ആയി പ്രസിഡന്റ്‌ സലീന.വി.പി, സെക്രട്ടറി ആഷിക ഷെറിൻ.ഇ, ട്രഷറർ അർഷ.കെ.പി വൈസ് പ്രസിഡന്റ്‌ മുഫീദ.കെ ജോയിന്റ് സെക്രട്ടറി ഷംല എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി റസീന, ബുഷ്‌റ ഒറുവിൽ, മുബഷിറ നസ്രിൻ, നദീറ എന്നിവരെയും തെരെഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!