മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സക്കറിയ മുഹമ്മദിന്
2018ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സക്കറിയക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
മണ്‍മറഞ്ഞു പോയ സംവിധായകന്‍ ജി അരവിന്ദന്റെ പേരില്‍ ദേശീയ തലത്തിലുള്ള പുരസ്‌കാരമാണിത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നായി 25 സിനിമകളാണ് ഇക്കുറി അരവിന്ദന്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. 25000രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അരവിന്ദന്റെ ജന്മദിനമായ മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരം സക്കറിയക്ക് സമര്‍പ്പിക്കുന്നത്.
നവാഗതനാണെന്നു തോന്നിക്കാത്ത വിധത്തിലാണ് സക്കറിയയുടെ സമീപനം. സുഡാനിയിലൂടെ ഫുട്‌ബോളിന്റെ മലബാര്‍ ജീവിതത്തെ തന്മയത്വത്തോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. മലബാറിന്റെ നേര്‍മയുള്ള ജീവിതകാഴ്ചയും സത്യസന്ധതയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കും. മലബാറിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള മനുഷ്യരെപ്പറ്റിയും അവരുടെ ആശങ്കകളെപ്പറ്റിയും സംസാരിക്കുന്ന സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here