മാലിന്യമുക്ത വളാഞ്ചേരി രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി
വളാഞ്ചേരി:-മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തോടനുബന്ധിച്ച് മാലിന്യമുക്ത വളാഞ്ചേരി-2024-25 ക്യാമ്പയിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഒന്നാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ നടത്തി വന്നിരുന്നത്.രണ്ടാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭയിലെ സ്കൂളുകളിൽ നിന്നും ശുചിത്വ അംബാസിഡൻമാരെ പ്രഖ്യാപിക്കുകയും ഇവർക്കുള്ള ജേയ്സി വിതരണം ചെയ്യുകയും,ഹരിത കർമ്മ സേനയെ ആദരിക്കുകയും ചെയ്തു.എൽ.പി,യു.പി വിദ്യാർത്ഥികൾക്കായി എന്റെ വീട്ടിലെ മാലിന്യ സംസ്കരണം,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മാലിന്യ മുക്ത നവകേരളം എനിക്ക് ചെയ്യാനുള്ളത് എന്നവിഷയത്തെ സംബന്ധിച്ച് പ്രസംഗമത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖകരായ നീറ്റുക്കാട്ടിൽ മുഹമ്മദലി,വെസ്റ്റേൺ പ്രഭാകരൻ,അബ്ദുറഹ്മാൻ മാസ്റ്റർ,ദാവൂദ് മാസ്റ്റർ,പാറക്കൽ ശംസുദ്ധീൻ,വി.പി സാലിഹ്,വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡണ്ട് കെ.മുഹമ്മദലി,KSWMP സോഷ്യൽ എക്സ്പേർട്ട് വിനോദ് കുമാർ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,തസ്‌ലീമ നദീർ,താഹിറ ഇസ്മായിൽ,ഉമ്മു ഹബീബ,റസീന മാലിക്ക്,സാജിത ടീച്ചർ,ഷൈലജ പി.പി,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭയിലെ ഘടക സ്ഥാപന മേധാവികള്‍, സ്കൂള്‍ പ്രധാന അധ്യാപകര്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ജനകീയാസൂത്രണ റിസോഴ്സ് പേഴ്സണ്‍, ഹരിത കര്‍മസേന അംഗങ്ങള്‍, രാഷ്ട്രീയ സമൂഹ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, മഹല്ലു മത സംഘടനകളുടെ പ്രതിനിധികള്‍,നഗരസഭ ക്യാമ്പയിൻ ടീം പ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷൻ,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ,സന്നദ്ധ സേന അംഗങ്ങള്‍, യുവജന ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here