ആറാമത് സംസ്ഥാന വാഫി കലോത്സവം തുടങ്ങി
ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ തുടങ്ങി. സി.ഐ.സി. അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന് ഫൈസി അധ്യക്ഷതവഹിച്ചു. ഉവൈസ് മറ്റത്തൂര്‍, ജില്ലാപഞ്ചായത്തംഗം കെ.എം. അബ്ദുള്‍ ഗഫൂര്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന് റീജ്യണല്‍ ഡയറക്ടര്‍ ടി.പി. മുഹമ്മദ് യൂനുസ്, വി.കെ. സുഹൈല്‍, ശുഹൈബ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മുഴുവന്‍ വാഫി വിദ്യാര്‍ഥികളും ഒന്നിച്ച് അണിനിരന്ന ‘ക്യൂ ഫോര്‍ ടുമോറോ’യെ പ്രൊഫ. അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരി അഭിസംബോധനചെയ്തു. കെ.എം. ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കലോത്സവം ഞായറാഴ്ച സമാപിക്കും. 36 കോളേജുകളില്‍ നിന്നായി മൂവായിരത്തി ഇരുനൂറ് പ്രതിഭകളാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്.
Summary: The 6th State Wafi Festival inaugurated at Valanchery Markas Campus
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here