ഇ-സാക്ഷരത: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തിക്കുന്നു.- സുഹ്റ മമ്പാട്
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ഇ-സാക്ഷരത പരിപാടിയിലൂടെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തികുകയാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് പറഞ്ഞു.
ഇ-സർവ്വീസ് സ്വയംപര്യാപത്തയിലൂടെ മലപ്പുറത്തെ ജനത ലോകനിലവാരത്തിലേക്ക് എത്തുന്നത് ജില്ലയുടെ വികസനത്തിന് പുതിയ വഴി തെളിയുമന്നും അവർ കൂട്ടിച്ചേർത്തു. കുറ്റിപ്പുറം ബ്ലോക്ക് ഇ-സാക്ഷരതാ പദ്ധതിയുടെ ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വഹീദ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എപി നസീമ, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെപി സുരേന്ദ്രൻ, ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഴുപ്പുറം കദിയാമ്മു, ബ്ലോക്ക് മെമ്പർമാരായ സിഎച് ജലീൽ, ഹൈറുന്നീസ ചിറ്റകത്ത്, കൈപള്ളി അബ്ദുള്ളക്കുട്ടി, രമണി മണികണ്ഠൻ, കെ കൃഷ്ണൻ, റുബീന സക്കറിയ, ബ്ലോക്ക് ബിഡിഒ ടി യൂസഫ്, ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ കെടി നിസാർ ബാബു, ബദറുന്നീസ, എംപി റുഖിയ ടീച്ചർ, കെ പ്രിയ, യു വസന്ത, എം ഷൈലജ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് ട്രൈനിങ്ങ് സെന്ററുകൾക്കുള്ള അംഗീകാരപത്രം പ്രസിഡന്റ് കെപി വഹീദയും വൈസ് പ്രസിഡന്റ് കെപി സുരേന്ദ്രനും വിതരണം ചെയ്തു.
Summary: The logo presentation for the kuttippuram block panchayath project ‘E-service’ was
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here