കളിയാട്ടം; ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയിൽ 26-ന് ഗതാഗതനിയന്ത്രണം
തിരൂരങ്ങാടി : കളിയാട്ടം നടക്കുന്ന 26-ന് രാവിലെ 11 മുതൽ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ദേശീയപാത വികസനപ്രവർത്തനങ്ങളുടെ നിർമാണ ആവശ്യങ്ങൾക്കുള്ള ലോറികൾ 26-ന് സർവീസ് നടത്തുന്നത് നിർത്തിവെക്കണമെന്ന് ദേശീയപാത അതോറ്റിക്ക് നിർദേശം നൽകി. വലിയ കുഴികൾ കുഴിച്ചിട്ടുള്ള ഭാഗങ്ങളിൽ സുരക്ഷാവേലികൾ ഉറപ്പുവരുത്തുന്നതിനും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനും നിർദേശം നൽകി. കുഴികൾക്കുസമീപം നിലവിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സുരക്ഷാഭിത്തികൾ വിടവുകളില്ലാതെ പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തുനിന്ന് തിരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ സർവകലാശാലാ കാമ്പസിനു സമീപം ചെട്ടിയാർമാട് റോഡുവഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോഹിനൂരിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പിൽപീടിക-കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയിൽ പ്രവേശിക്കണം. തൃശ്ശൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കർലോറികൾ, വലിയ ചരക്കുലോറികൾ എന്നിവ 26-ന് രാവിലെ 11 മുതൽ ഇതുവഴി സർവീസ് നടത്താതെ നിർത്തിയിടണമെന്നും പോലീസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here