HomeNewsCrimeകുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി

fraud

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി. മുഖ്യപ്രതി അബ്ദുല്‍ നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്‍സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്.

മറ്റ് കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്‍നൂര്‍ അഭിഭാഷകര്‍ മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നുതന്നെയാണ് അബ്ദുല്‍നൂര്‍ ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ, തന്റെ വിശ്വസ്തര്‍ തന്നെ വഞ്ചിച്ചതിനാലാണ് വിദേശത്തേയ്ക്ക് കടക്കേണ്ടിവന്നതെന്നും സാവകാശം ലഭിച്ചാല്‍ പണം മടക്കി നല്‍കുമെന്നുമാണ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അബ്ദുല്‍നൂര്‍ വെളിപ്പെടുത്തിയത്.

Summary:The cases regarding Abdul Noor has been transferred to Kerala Legal Services Authority


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!