കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: നൂറിനെ കസ്റ്റഡിയില്‍ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷനല്‍കി
നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല മുഹമ്മദ് അബ്ദുല്‍ നൂറിനെ (38) കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്കി. ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. സി.ഐ എം. മുഹമ്മദ്ഹനീഫയാണ് പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ബുധനാഴ്ച തിരൂര്‍ കോടതിയെ സമീപിച്ചത്.
നൂര്‍ ചൊവ്വാഴ്ചയാണ് തിരൂര്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്ത അബ്ദുല്‍നൂര്‍ തിരൂര്‍ സബ്ജയിലിലാണ്. ചോദ്യംചെയ്യലില്‍ ബിനാമികളുടെ പേരുകള്‍ അബ്ദുല്‍നൂര്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. 17-ഓളം ആളുകളുടെ കൈവശമാണ് അബ്ദുല്‍നൂറിന്റെ പണം മുഴുവനെന്നാണ് നൂര്‍ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. ബിനാമികളുടെ പേരുകള്‍ വെളിപ്പെടുത്തിയാലും നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ കടമ്പകളേറെയാണ്.
അതേസമയം, അബ്ദുല്‍നൂര്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും സൂചനയുണ്ട്. അഞ്ച്വര്‍ഷം മുമ്പ് തട്ടിപ്പ് പിടികൂടിയപ്പോള്‍തന്നെ അബ്ദുല്‍നൂറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സ്വത്ത്വകകള് സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ബിനാമികളുമായുള്ള ഇടപാടുകളുടെ രേഖകള്‍ കോടതിക്ക് കൈമാറുമെന്നും സൂചനയുണ്ട്.
Summary: The crime branch has filed a petition before Tirur court to get the main accused of kuttippuram investment scam, abdul noor in custody.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here