കുഴൽപ്പണ കവർച്ച കേസ്: പ്രതി 14 വർഷത്തിനുശേഷം പിടിയിൽ
കുറ്റിപ്പുറം : 14 വർഷമായി ഒളിവിലായിരുന്ന കുഴൽപ്പണ കവർച്ച കേസ് പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം ഇഞ്ചിയിൽ ബിജു (52)വാണ് ഭരണങ്ങാനത്തു നിന്നും കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. 2011-ൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ കുഴൽപ്പണക്കവർച്ചയ്ക്ക് ശ്രമിച്ച കോടാലി ശ്രീധരന്റെ സംഘത്തിലെ പ്രധാനിയാണ് ബിജു.
കേസിൽ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതായിരുന്നു. കുറ്റിപ്പുറം സിഐ കെ. നൗഫലിന്റെ നിർദേശപ്രകാരം എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ വിപിൻസേതു, ജോൺസൺ എന്നിവരാണ് പാലാ പോലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here