HomeNewsConferenceഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കണം: പ്രൊഫ. ടിപി കുഞ്ഞിക്കണ്ണൻ

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കണം: പ്രൊഫ. ടിപി കുഞ്ഞിക്കണ്ണൻ

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കണം: പ്രൊഫ. ടിപി കുഞ്ഞിക്കണ്ണൻ

പശ്ചിമഘട്ടം സംരക്ഷിക്കുവാൻ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വഹക സമിതി അംഗം പ്രൊഫ ടിപി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ജില്ലയിലെ പരിഷത്ത് പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന സംഘടനാ വിദ്യാഭ്യാസ ക്യാമ്പിന്റെ ഭാഗമായി പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുക എന്ന വിഷയത്തിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പരിഷത്തിന്റെ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന സ്മ്ഘടനാ വിദ്യഭ്യാസ ക്യാമ്പ് വളാഞ്ചേരിയിൽ തൊഴുവാനൂർ എ‌എം‌എൽ‌പി സ്കൂളിൽ വച്ച് വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി‌പി അംദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.

ശാസ്ത്രവും ശാസ്ത്രബോധവും എന്ന വിഷയത്തിൽ കാവു‌മ്പായി ബാലകൃഷ്ണനും ശാസ്ത്രത്തിന്റെ രീതിയും പ്രായോഗിക പ്രവർത്തനങ്ങളും എന്ന വിഷത്തിൽ വി‌ആർ രഘുനന്ദനും ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഷംസു പാറക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ വി രാജ‌ലകഷ്മി, എം‌എസ് മോഷനൻ,അജിത്,മഖ്‌ബൂൽ, സജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വി‌പി അരുൺ സ്വാഗതവും പി വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Summary:Prof. TP Kunhikannan demanded to approve  Gadgill report upon discussion


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!