ഡീലർമാരുടെ സമരം: ഐഡിയ റീച്ചാർജിനു വേണ്ടി നെട്ടോട്ടമോടി ഉപഭോക്താക്കൾ
കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മൊബൈൽ ഷോപ്പ് ഉടമകൾ ഐഡിയ സെല്ലുലാർ കമ്പക്കെതിരെ നടത്തിവരുന്ന ബഹിഷ്കരണ സമരം പത്ത് ദിവസം പിന്നിട്ടപ്പോൾ ബോണസ് റീച്ചാർജുകേയും മറ്റ് അനുബന്ധ റീച്ചാർജ്ജുകളും ലഭിക്കാതെ ഉപഭോക്താക്കൾ വലയുന്നു.
ആക്ടിവേഷൻ, ഓഫർ റീച്ചാർജ്ജ് തുടങ്ങിയവക്ക് കുറഞ്ഞ കമ്മീഷൻ മാത്രമാണ് ലഭിക്കുന്നത് എന്നതാണ് ഡീലർമാർ ഉന്നയിക്കുന്ന വാദം. ഇത് ഉയർത്തണമെന്ന ആവശ്യത്തിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള മറുപടി കമ്പനിയുടെ ഭാഗത്തു നിന്ന് ലഭിക്കാത്തതാണ് സമരം നീളാൻ കാരണം.
സമരത്തെ തുടർന്ന് ഉപഭോക്താക്കൾക്ക് റീച്ചാർജുകൾ ലഭിക്കാൻ paytm പോലുള്ള ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുകയോ ഐഡിയയുടെ പ്രാദേശിക ഡിസ്ട്രിബ്യൂട്ടർമാരെ സമീപിക്കുകയോ ചെയ്യാമെങ്കിലും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താനുള്ള പരിചയക്കുറവെന്ന പ്രാരംഭപ്രശ്നവും ഡിസ്ട്രിബ്യൂട്ടർ ആരെന്നോ എവിടെയെന്നോ അറിയാത്തതുമാണ് സാധാരണ ജനങ്ങളെ വെട്ടിലാക്കിയിരിക്കുന്നത്.
Summary: The customers of !dea mobile in Malappuram district suffers due to the unavailability of recharges caused by the ongoing strike organized by mobile shop owners.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here