HomeNewsPublic Issueതുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു

തുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു

തുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു

വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.വളാഞ്ചേരി കെ.എസ്.ഇ.ബി സെക്ഷനില്‍ തുടരുന്ന വൈദ്യുതി മുടക്കത്തിനുകാരണം കുറ്റിപ്പുറം സബ്‌സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ്. പകല്‍മുഴുവന്‍ വൈദ്യുതി മുടങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്കും കച്ചവടക്കാർക്കും വിനയാവുകയാണ്. ടൌൺ പരിധിയിൽ വരുന്ന ഹോട്ടലുകളിലും കൂൾബാറുകളിലും വൈദ്യുതി ഇടക്കിടക്ക് നിലക്കുന്നത് പ്രശ്നമാകുന്നുണ്ട്. വളാഞ്ചേരിക്കടുത്തുള്ള കർഷക ഗ്രാമങ്ങളായ കരേക്കാട്, എടയൂർ, ഇരിമ്പിളിയം എന്നിവിടങ്ങളിലെ പച്ചക്കറി കൃഷികളേയും ഇവ ബാധിച്ചു. കൃത്യമായ ജലസേചനമില്ലാത്തതിനാൽ ഈ കൃഷികൾ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!