നൂറിന്റെ നിറവിൽ കുറ്റിപ്പുറം സൗത്ത് എൽ.പി സ്കൂൾ; വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
കുറ്റിപ്പുറം: നിളയുടെ തീരത്ത് നൂറിന്റെ നിറവുമായി കുറ്റിപ്പുറം സൗത്ത് എ എൽ പി സ്കൂൾ. 1924 ൽ ഓത്തു പള്ളിയോട് കൂടി രൂപീകൃതമായ സ്കൂൾ നിലവിൽ എ എം എൽ പി സ്കൂൾ നാമകരണത്തിൽ പ്രസിദ്ധ മാണ്. ഒന്ന് മുതൽ 5 വരെയുള്ള ക്ലാസൂകളിലായി 300 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായാണ് നൂറാം വാർഷികം ആഘോഷിക്കുക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു.
ഇന്നു മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷത്തിന് രാവിലെ പത്തിന് തുടക്കമാകും. പ്രീ പ്രൈമറി കുട്ടികളുടെ ‘കുഞ്ഞിളം കാറ്റ്‘ കലാവിരുന്നോടെയാണ് തുടക്കം. വൈകീട്ട് 4ന് വിളംബര ജാഥയും മെഗാ ഒപ്പനയും നടക്കും. 6ന് യാത്രയയപ്പ് സമ്മേളനവും നൂറാം വാർഷികാരംഭം ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് ഉദ്ഘാടനം ചെയ്യും. തുടർന്ന്
നൂറാം വാർഷിക ആരംഭം ഉത്ഘാടനം ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. 18ന് 3ന് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ വർണ്ണ ചെപ്പ് നടക്കും.19ന് രാവിലെ 10ന് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.11.39ന് നടക്കുന്ന
ഓർമ്മച്ചെപ്പ് അവതരണം വി.കെ. സുരേഷ് ബാബു നടത്തും. 2.39ന് നടക്കുന്ന
ഗുരുവന്ദനത്തിൽ മുതിർന്ന പൂർവ്വവിദ്യാർത്ഥികളെയും പൂർവ്വ അധ്യാപകരെ യും ആദരിക്കും. 4.30ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സീരിയൽ താരം രശ്മി സോമൻ നിർവഹിക്കും. ഒ എസ് എ ചെയർമാൻ സി മൊയ്തീൻകുട്ടി, കൺവീനർ ആസാദ് ആലുക്കൽ, സ്വാഗതസംഘം ചെയർമാൻ എ കെ റഷീദ്, കൺവീനർ മനോജ് മാസ്റ്റർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ പി അസീസ്,സ്കൂൾ മാനേജർ സതീദേവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here