HomeNewsEducationപതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ നടന്നു

പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ നടന്നു

പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ നടന്നു

കുറ്റിപ്പുറം ബ്ലോക്ക്‌ സാക്ഷരതമിഷന്‍ പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ വച്ച് നടന്നു. രണ്ടത്താണി വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി വഹീദ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ അദ്യക്ഷനായിരുന്നു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ കെ അബ്ദുൾ ‌റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാഭ്യാസ ആരോഗ്യ കാര്യ ചെയർ‌പേഴ്സൺ അഴുപുറം കദിയാമ്മു പുസ്തകവിതരണം നടത്തി. ബ്ലോക്ക് മെമ്പർമാരായ സി‌എച്ച് ജലീൽ, കൈപള്ളി അബ്ദുള്ളക്കുട്ടി, മാറാക്കര പ്രസിഡന്റ് ഒറ്റകത്ത് ജമീല, കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ തൈക്കാടൻ അബ്ദു, കെടി നിസാർ  ബാബു, മൊയ്തീൻ‌കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!