വാരിയത്ത്പടി- മങ്കേരി റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
മങ്കേരി ഭാഗത്തുനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരം കാല്‍നടയാത്രക്കാര്‍ക്കുപോലും പോകാന്‍ പറ്റാത്ത രൂപത്തില്‍ വാരിയത്ത്പടി- മങ്കേരി റോഡ് തകര്‍ന്നു. മങ്കേരി പ്രദേശത്തുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് പി.എച്ച്.സി, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ എത്താന്‍ ഈ റോഡാണ് ആശ്രയം.
ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതും പതിവായി. ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് വാരിയത്ത്പടി പൗരസമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ നിസാമുദ്ദീന്‍ താമരശ്ശേരി, ഇസ്ഹാഖ്, സാജിത് പി, ഗംഗാധരന് വി.കെ, വിനോദ് എം എന്നിവര്‍ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here